വൈക്കം: ടൗൺ നടേൽപള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിന് സമാപനം കുറിച്ച് നടന്ന പ്രദക്ഷിണം ഭക്തിനിർഭരമായി. പള്ളിയുടെ ചുറ്റുപ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രദക്ഷിണം. തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. മാത്യു കരീത്തറ മുഖ്യകാർമ്മികനായി. ബിഷപ്പ് മാർ ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ, ഫാ. ആഞ്ചലോസ് ചക്കനാട്ട്, ഫാ. ബിനീഷ് വട്ടോളി, ഫാ. ജോ പാപ്പാടി എന്നിവർ കാർമ്മികരായിരുന്നു. കട്ടിമാലകൾ കൊണ്ടലങ്കരിച്ചാണ് വിശുദ്ധയുടെ രൂപം എഴുന്നള്ളിച്ചത്. കൺവീനർമാരായ സണ്ണി കുര്യാക്കോസ്, ബാബു കുരിശിങ്കൽ, ട്രസ്റ്റിമാരായ ജോസഫ് അലൻ, ജോസ് ചിേറ്റത്തുതറ എന്നിവർ നേതൃത്വം നൽകി.