വൈക്കം: ചെമ്മനാകരി ബി.സി.എഫ് നേഴ്സിംഗ് കോളേജിൽ എട്ടാമത് നഴ്സിംഗ് ബാച്ച് വിദ്യാർഥികളുടെ ബിരുദദാനവും കോളേജ് മാഗസിൻ പ്രകാശനവും നടന്നു.ഇൻഡോ-അമേരിക്കൻ ആശുപത്രി ചെയർമാൻ ഡോ. കെ. പരമേശ്വരന്റെ അദ്ധ്യക്ഷതയിൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ബിരുദദാന സമ്മേളനം കേരള ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ പ്രഫ.ഡോ. എ. നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾ മനുഷ്യ പറ്റുള്ളവരായി ആതുരസേവന രംഗത്ത് പ്രവർത്തിക്കണമെന്നും ഡോ.ബാഹുലേയൻ അമേരിക്കയിൽ സേവനമനുഷ്ഠിച്ച് സമ്പാദിച്ച പണം കൊണ്ട് ജന്മനാട്ടിൽ സാധാരണക്കാർക്കു മികച്ച ചികിത്സ ലഭിക്കാൻ ആശുപത്രി സ്ഥാപിച്ചതിലെ സന്ദേശം വിദ്യാർഥികൾ ഉൾകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി സ്ഥാപകൻ ഡോ. ബാഹുലേയൻ, പത്നി ഡോ. ഇന്ദിരകർത്ത, ആരോഗ്യ സർവകലാശാല സെനറ്റ് അംഗം വി.സജി, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രഫ.നിഷ വിൽസൺ, ഫിസിയോ തെറാപ്പി കോളേജ് പ്രിൻസിപ്പൽ പ്രഫ.കെ.എസ്.ശരത്, ഡയറക്ടർ എം.എം.വർഗീസ്, നഴ്സിംഗ് സുപ്രണ്ട് ലഫ്റ്റണന്റ് കേണൽ ജയിൻ സെബാസ്റ്റ്യൻ, ബി.സി.എഫ് നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ കെ.ആർ.വിശ്വപ്രിയ,അസോസിയേറ്റ് പ്രൊഫ. ബി. ജയലക്ഷ്മി, അദ്ധ്യാപിക കെ.ബി. മൃദു, എം.എം. വർഗീസ്, അഞ്ജു പൗലോസ്, അദ്ധ്യാപക രക്ഷകർതൃസമിതി പ്രസിഡന്റ് മധുകുമാർ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ മേഘദാസ് തുടങ്ങിയവർ പ്രസംഗിച്ചു.