കാഞ്ഞിരമറ്റം: ആനിക്കാട് മൂഴയിൽ ശ്രീശങ്കര നാരായണ ക്ഷേത്രത്തിലെ മകര തിരുവോണ മഹോത്സവത്തിന് 18ന് വൈകിട്ട് 6.15ന് ക്ഷേത്രം തന്ത്രി രാകേഷിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റും. ക്ഷേത്രം മേൽശാന്തി മീനടം രഞ്ജിത്ത് ശാന്തി സഹകാർമ്മികത്വം വഹിക്കും. തുടർന്ന് പുഷ്‌പാഭിഷേകം, അത്താഴപൂജ, ശ്രീഭൂതബലി, മുളയിടീൽ. 7.15ന് ഡോക്‌ടറേറ്റ് നേടിയ അരുൺ പി. ചിറയ്‌ക്കലിന് അനുമോദനം നൽകും. വൈകിട്ട് 7.30 മുതൽ സംഗീത സദസ്. 19ന് ഉത്സവപൂജകളും വഴിപാടുകളും നടക്കും. രാവിലെ എട്ടു മുതൽ നാരായണീയ പാരായണം. രാത്രി ഏഴിന് കലാസന്ധ്യ. 20ന് വൈകിട്ട് ഏഴിന് കഥാപ്രസംഗം. 21ന് വൈകിട്ട് എട്ടിന് വിശേഷാൽ സർപ്പപൂജ. രാവിലെ എട്ടു മുതൽ നാരായണീയ പാരായണം. രാത്രി ഏഴിന് ഇളമ്പള്ളി എസ്.എൻ.ഡി.പി വനിതാ സംഘത്തിന്റെ തിരുവാതിര. 22ന് വൈകിട്ട് ഏഴിന് ക്ലാസിക്കൽ ഡാൻസ്. 23 ന് രാവിലെ ഒൻപത് മുതൽ പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉത്സവബലി. 11.30 മുതൽ ഉത്സവബലി ദർശനം. തുടർന്നു മഹാപ്രസാദമൂട്ട്. വൈകിട്ട് 7.30 ന് മ്യൂസിക്കൽ നൈറ്റ്. പള്ളിവേട്ട ദിവസമായ 24ന് രാവിലെ അഞ്ചിന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം. രാവിലെ പത്തുമുതൽ ശ്രീബലി, രാവിലെ പത്തു മുതൽ കാവടി ഘോഷയാത്ര. 12ന് കാവടി അഭിഷേകം. 12.30ന് മഹാപ്രസാദമൂട്ട്. വൈകിട്ട് അഞ്ചിന് ഭജന. ആറു മുതൽ കാഴ്‌ചശ്രീബലി. രാത്രി പത്തിന് പള്ളിവേട്ട. ആറാട്ട് ദിവസമായ 25ന് രാവിലെ ആറിന് നിദ്രവിടർത്തൽ. എട്ടിന് ആറാട്ട്ബലി. ഒൻപതിന് ആറാട്ട് പുറപ്പാട്. തുടർന്ന് ആറാട്ട്. ആറാട്ട് സദ്യ. മൂന്നിന് ആറാട്ട് തിരിച്ചെഴുന്നെള്ളത്ത്. ആറാട്ട് എതിരേൽപ്പ്. രാത്രി പത്തിന് വടക്കുപുറത്ത് വലിയ ഗുരുതി. തുടർന്ന് കൊടിയിറക്ക്.