കോടിമത: ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം നാളെ നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം. 5.45ന് മഹാഗണപതിഹോമം. ആറു മുതൽ ഒൻപത് വരെ നെയ്യഭിഷേകം. എട്ടിന് പള്ളിക്കെട്ട്. 11ന് ഉച്ചപൂജ. വൈകിട്ട് 6.15 മുതൽ രാത്രി ഒൻപത് വരെ ഈശ്വരനാമജപഘോഷം. 6.45ന് ദീപാരാധന, ദീപക്കാഴ്‌ച. ഏഴു മുതൽ പടിപൂജ. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി ഒൻപതിന് ഹരിവരാസനം.