തലനാട്: തലനാട് അയ്യമ്പാറ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവവും നീരാഞ്ജന ലോഷയാത്രയും 15 ന് നടക്കും. കല്ലിടാം കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകന്നേരം 5ന് പുറപ്പെട്ട് തലനാട് ശ്രീജ്ഞാനേശ്വര മഹാദേവ ക്ഷേത്രത്തിലെത്തി തുടർന്ന് അയ്യമ്പാറ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര പുറപ്പെടും.