ചെറുതോണി:വാഴത്തോപ്പ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നാളെ നടക്കും.രാവിലെ അഞ്ചിന് നടതുറക്കൽ, പതിവ് പൂജകൾ.തുടർന്ന് അഭിഷേകം,മലർ നിവേദ്യം.6ന് അഷ്ടദ്രവ്യസമേത മഹാഗണപതി ഹോമം,അർച്ച, പ്രർത്ഥന..7.30ന് ഉഷ പൂജ വഴിപാടുകൾ,8ന് മഹാ പ്രസാദ ഊട്ട്.8.30ന് മഹാ ശനിശ്വര പൂജ,1030ന് കളശപൂജ.ഉച്ചയ്ക്ക് 12ന് ഉച്ചപൂജ കളശാഭിഷേകം,ഒന്നിന് അന്നദാനം.വൈകുന്നേരം 4ന് ദർശനം വഴിപാടുകൾ.6.30ന് തിരിവാഭരണ ഘേഷയാത്ര പൈനാവ് മഹാ വിഷ്ണു ദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വെള്ളപ്പാറ ശ്രീ മഹേശ്വരി ക്ഷേത്രത്തിൽ എത്തിച്ചേരും. വാദ്യമേളം.രഥം എഴുന്നള്ളിപ്പ്,കെട്ടുകാഴ്ച,നിശ്ചല ദൃശ്യങ്ങളുടെ അകമ്പടിയോട് കൂടി ഘോഷയാത്ര ചെറുതോണി വഴി വാഴത്തോപ്പ് ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ദീപാരാധന,വിശേഷാൽ പുഷ്പാഭിഷേകം. വാഴത്തോപ്പ് ഗവ.ഹൈസ്‌ക്കൂൾ മൈതാനത്ത് രാത്രി 7.30ന് പ്രഭാഷണം ശ്രീവിദ്യാശ്രമം മഠാധിപതി സ്വാമി ദേവചൈതന്യ.രാത്രി 8.30ന് കലജ്യോതി ഡാൻസ് സ്‌ക്കൂൾ അവതരപ്പിക്കുന്ന നൃത്തം,രാത്രി 10ന് ഗാനമേള.