കോട്ടയം: റോഡ് സുരക്ഷ വാരാചരത്തോട് അനുബന്ധിച്ച് കോട്ടയം ആർ.ടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായ് 'ഉൾക്കാഴ്ച 2020' ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അയക്കേണ്ടത്. ചിത്രങ്ങൾ ജനുവരി 18 മുമ്പായി 8547639005 എന്ന വാട്ട്ആപ്പ് നമ്പറിലോ, kl05.mvd@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കണം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമാപന ദിവസം കാഷ് അവാർഡ് നൽകും. മത്സരത്തിൽ ഒരാൾക്ക് പരമാവധി മൂന്ന് ചിത്രങ്ങൾ സമർപ്പിക്കാവുന്നത്. ചിത്രങ്ങളിൽ ലോഗോ, കോപ്പിറൈറ്റ് മാർക്കുകൾ, ബോർഡറുകൾ, മറ്റ് അടയാളങ്ങൾ, ചിത്രത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള എഡിറ്റിംഗുകൾ എന്നിവ അനുവദിക്കുന്നതല്ല. .ജെ.പി. ജെ ഫോർമാറ്റിലാണ് ചിത്രങ്ങൾ അയക്കേണ്ടത്. ആവശ്യപ്പെടുന്ന സമയത്ത് ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ/ ഇമേജ് മത്സരാർത്ഥികൾ സമർപ്പിക്കേണ്ടതാണ്.