കോട്ടയം: കാരാപ്പുഴ കുറ്റിശേരിയിൽ പരേതനായ അബ്ദുൾ ഖാദർ സാഹിബിന്റെ (ഓറഞ്ച് കുഞ്ഞുമോൻ) ഭാര്യ ഫാത്തിമാ ബീവി ( ആത്തമ്മ-90) നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: പരേതനായ ഷാഹുൽ ഹമീദ് (മുസ്ലീം ലീഗ് മുൻ സംസ്ഥാന കൗൺസിൽ അംഗം), റഷീദ്, ഹാഷിം, ഇസ്മയിൽ (രാജൻ), നവാസ്, അഷറഫ്, ആസിയ, ബീമ, ബീവി, അസൂറാ, നസീറ. മരുമക്കൾ: പരേതനായ ഡോ.അബ്ബാസ്, അഡ്വ.പരീത് റാവുത്തർ മണിമല, അബ്ദുൾ വാഹിദ് കായംകുളം, ഹാരീസ്, ലൈലാ ബീവി കൊല്ലം, ജമീല ആലപ്പുഴ, റഹിയാനത്ത്, സറീന, സക്കീന, ഹസീന.