unni

കുടയംപടി: എസ്.എൻ.ഡി.പി യോഗം 37-ാം മര്യാത്തുരുത്ത് ശാഖയിലെ ടി.കെ. മാധവൻ കുടുംബയോഗം പോത്തടിയിൽ തങ്കച്ചന്റെ വസതിയിൽ നടന്നു. ശാഖാ പ്രസിഡന്റ് ടി.എൻ. സുരേഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കുടുംബയോഗം ജോയിന്റ് കൺവീനർ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. തുടർന്ന് കൺവീനർ വിജയമ്മ രാഘവൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. രജനി അശോകൻ പ്രഭാഷണം നടത്തി. ചൈനയിൽ നടന്ന ഇന്റർ നാഷണൽ കാനോ ഫെഡറേഷൻ ഡ്രാഗൺ ബോട്ട് വേൾഡ് കപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വെങ്കല മെഡൽ നേടിയ അർജുൻ വി. ഗോപാലിനെ യോഗത്തിൽ അനുമോദിച്ചു. ശാഖാ മുൻ സെക്രട്ടറി ടി.കെ. സുരേന്ദ്രൻ,​ ടി.കെ. ശശി എന്നിവർ ആശംസയർപ്പിച്ചു. രേണുക തങ്കച്ചൻ പോത്തടിയിൽ നന്ദി പറഞ്ഞു.