കാഞ്ഞിരത്താനം: കോട്ടയം ജില്ല കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കാഞ്ഞിരത്താനം വലിയതാഴത്ത് വി. എം. പോൾ (70) നിര്യാതനായി. കടുത്തുരുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ്, കെ. എസ്. യു. മീനച്ചിൽ താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ല ട്രഷറർ, കടുത്തുരുത്തി ഹൗസിംഗ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജാൻസി ജോസഫ് (കടുത്തുരുത്തി അർബൻ ബാങ്ക് മുൻ ജനറൽ മാനേജർ) മരങ്ങാട്ടുപള്ളി കൊടകനാടി കുടുംബാംഗമാണ്. മക്കൾ: അജിത്ത് പോൾ (സൗത്ത് ആഫ്രിക്ക), ജോസ് പോൾ (ബാംഗളൂരു), മരുമകൾ: വിദ്യാ സാറ (വള്ളാട്ട്, അങ്ങാടികടവ്). സംസ്കാരം പിന്നീട്.