ഭരണങ്ങാനം: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് വൈകിട്ട് 8 മണിക്ക് കൊടിയേറും. ക്ഷേത്രം തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. ഇന്ന് രാവിലെ രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യദർശനം, അഭിഷേകം, 5.30ന് വിശേഷാൽ പൂജകൾ, 8 മുതൽ നാരായണീയ പാരായണം, വൈകിട്ട് 6 മുതൽ ഭജന, 6.30ന് ദീപാരാധന, 8ന് തൃക്കൊടിയേറ്റ്, 8.30ന് പ്രസാദം ഊട്ട്, 8.30 മുതൽ നൃത്ത അരങ്ങേറ്റം.