കോട്ടയം: സ്വകാര്യ ദന്താശുപത്രികളെ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. ഇന്ത്യൻ ഡെന്റൽ അസോ. സെൻട്രൽ കോട്ടയം ശാഖ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ നാനൂറോളം ഡെന്റൽ കോളേജുകളിൽ പഠിച്ചിറങ്ങുന്നവർ തൊഴിലില്ലാത്ത സാഹചര്യമാണുള്ളത്. ക്ളിനിക്കൽ എസ്റ്റാബ്ളിഷ്മെന്റ് നിയമം നടപ്പാക്കുന്ന വിദഗ്ദ്ധ സമിതിയിൽ സ്വകാര്യ ഡെന്റൽ ഡോക്ടർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രേഷനടക്കം ഏകജാലക സംവിധാനം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..
സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് ഡോ. പ്രതാപ് കുമാർ ഡോ.ജോർജ് വറുഗീസ് തുടങ്ങിയവർ സംസാരിച്ചു..