പാലാ: വേൾഡ് മലയാളി കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലേബർ ഇന്ത്യ ഗുരുകുലം സ്‌കൂളിലെ വിദ്യാർത്ഥികൾ നയിക്കുന്ന ദേശീയോദ്ഗ്രഥന ജാഥയ്ക്കും പ്ലാസ്റ്റിക് ശേഖരണ ജാഥയ്ക്കും പാലായിൽ സ്വീകരണം നൽകി. കോട്ടയം ചാപ്ടറാണ് പാലായിൽ സ്വീകരണം നൽകിയത്. സംസ്ഥാന ചെയർമാൻ ജോർജ്ജ് കുളങ്ങര നേതൃത്വം നൽകി. തിരുവനന്തപുരത്ത് ഇന്നലെ മേയർ ശ്രീകുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ച ജാഥ 18ന് കാസർകോട് സമാപിക്കും. പാലായിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ചാപ്ടർ ചെയർമാൻ അഡ്വ. സന്തോഷ് മണർകാട്, വി.എം. അബ്ദുള്ളാഖാൻ, ബെന്നി മൈലാടൂർ, അഡ്വ. അഭിജിത് എസ്., ബൈജു കൊല്ലംപറമ്പിൽ, അഡ്വ. വി.എൽ. സെബാസ്റ്റ്യൻ, ജോഷി നെല്ലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.