എറികാട്: എസ്.എൻ.ഡി.പി യോഗം എറികാട് ശാഖഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 28ന് കൊടിയേറി ഫെബ്രുവരി 1ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ പ്രഭാതപൂജ, സമൂഹപ്രാർത്ഥന, അഷ്ടദ്രവ്യമഹാഗണപതിഹോമം, പ്രസാദമൂട്ട്, ദീപാലങ്കാരപൂജ, ദീപാരാധന തുടങ്ങിയ പ്രത്യേകചടങ്ങുകളും വഴിപാടുകളും ഉണ്ടാകും. 28ന് രാവിലെ 4.40ന് ശാന്തിഹോമത്തോടെ ഉത്സവചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ 8നും 9നും മദ്ധ്യേ കുമരകം എം.എൻ. ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ഉത്സവം കൊടിയേറും. പ്രദീപ് ശാന്തി സഹകാർമികത്വം വഹിക്കും. ഉച്ചക്ക് 1ന് മഹാപ്രസാദമൂട്ട്, രാത്രി 8.10ന് പ്രഭാഷണം, 9.30ന് വൈക്കം മാളവികയുടെ നാടകം 'മഞ്ഞുപെയ്യുന്ന മനസ്". 29ന് രാവിലെ 8 മുതൽ അഖണ്ഡശാന്തിഹോമം, രാത്രി 8.10ന് കുടുംബയൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ, 10ന് മനു മനോഹരൻ അവതരിപ്പിക്കുന്ന കോമഡി പ്രോഗ്രാം, 30ന് രാത്രി 9ന് സുദർശനഹോമം, വിഷ്ണുസഹസ്രനാമാർച്ചന, രാത്രി 8.10ന് കുടുംബയൂണിറ്റ് അംഗങ്ങളുടെ കലാപരിപാടികൾ, 31ന് മൃത്യുഞ്ജയഹോമം, ശിവസഹസ്രനാമാർച്ചന, 10ന് ഔഷധ- നക്ഷത്ര വൃക്ഷങ്ങളുടെ പ്രദർശനവും സെമിനാറും. വൈകിട്ട് 6.30ന് ഭഗവതിസേവ, ലളിതസഹസ്രനാമാർച്ചന, രാത്രി 8.15ന് പൊതുസമ്മേളനം, ഫെബ്രുവരി 1ന് രാവിലെ 9ന് വിദ്യാഗോപാലമന്ത്രാർച്ചന, വൈകിട്ട് 6.10ന് എറികാട് കടമാൻകുന്നേൽ ഭവനത്തിൽ നിന്ന് താലപ്പൊലിഘോഷയാത്ര, രാത്രി 8ന് ഭജൻസ് - ആനന്ദജപലഹരി, രാത്രി 9.30ന് നൃത്തനാടകം ദേവി കന്യാകുമാരി എന്നിവയാണ് മറ്റ് പ്രധാനപരിപാടികൾ.