ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചങ്ങനാശേരി യൂണിയൻ കൗൺസിലും ചങ്ങനാശേരി യൂണിയനു കീഴിലെ മുഴുവൻ ശാഖാ സെക്രട്ടറിമാരുടെ യോഗവും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തെ അപകീർത്തിപ്പെടുത്തുന്നവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ, യോഗം ബോർഡ് മെമ്പർ എൻ. നടേശൻ, തുടങ്ങിയവർ പ്രസംഗിച്ചു.