കോട്ടയം: നാഗമ്പടം ശ്രീമഹാദേവർ ക്ഷേത്രോത്സവത്തിന്റെ രണ്ടാം ദിവസമായ 31 ന് വൈകിട്ട് 5.30ന് സംക്രാന്തി പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ നിന്നും നാഗമ്പടം ക്ഷേത്രത്തിലേക്ക് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ വടക്കൻ മേഖലയിലെ 27 ശാഖകളുടെ നേതൃത്വത്തിൽ ദേശതാലപ്പൊലി ഘോഷയാത്ര നടത്തും. കോട്ടയം അസി. കളക്ടർ ശിഖ സുരേന്ദ്രൻ ഭദ്രദീപ പ്രകാശനം നടത്തും. 6.30ന് താലപ്പൊലി നാഗമ്പടം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. ഘോഷയാത്രയുടെ സംഘാടനത്തിന് ജിജിമോൻ ഇല്ലിച്ചിറ (ചെയർമാൻ), കെ.ആർ.വിജയൻ പെരുമ്പായിക്കാട് (കൺവീനർ) എന്നിവർ ഭാരവാഹികളായി 27 അംഗ മേഖലാ കോർഡിനേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു