കോട്ടയം: ശ്രീനാരായണഗുരുദേവൻ രചിച്ച 'ദൈവദശകം' പ്രാർത്ഥാനാഗീതം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ആലപിക്കാൻ അനുവാദം തേടിയുള്ള ഗായകന്റെ അപേക്ഷ നാലാംവർഷവും ചുവപ്പുനാടയിൽ.
2016 മുതൽ കോട്ടയം കുറിച്ചി സ്വദേശി പി.എം. രഘു പാത്താമുട്ടമാണ് ദൈവദശകം ആലപിക്കാൻ അനുവാദം തേടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, ജില്ലാ കളക്ടർ തുടങ്ങിയവർക്ക് അപേക്ഷ നൽകുന്നത്. 2017ൽ കോട്ടയത്തുനടന്ന ജില്ലാതല ആഘോഷത്തിന് 4 മിനിട്ട് അനുവദിച്ചുകൊണ്ട് മറുപടി ലഭിച്ചെങ്കിലും അവസാനനിമിഷം ഒഴിവാക്കി. ദൈവദശകം മതമൈത്രിയുടെ മകുടോദാഹരണമാണെന്ന് ആവർത്തിച്ച് പ്രസംഗിക്കുന്നവർ പൊതുവേദിയിൽ അത് അവതരിപ്പിക്കാൻ അവസരം നിഷേധിക്കുകയാണ്. ഈ വർഷവും അപേക്ഷ നൽകിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് രഘു പറഞ്ഞു.