karapuzha

കാരാപ്പുഴ: എസ്.എൻ.ഡി.പി യോഗം കാരാപ്പുഴ ശാഖഗുരുദേവ ക്ഷേത്രത്തിലെ ഉത്സവം മേൽശാന്തി കുമരകം നിരീഷ് ശാന്തിയുടെ കാർമികത്വത്തിൽ കൊടിയേറി. തുടർന്ന് നടന്ന സാംസ്കാരികസമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു ഉദ്ഘാടനം ചെയ്തു. ശാഖപ്രസിഡന്റ് പി.വി. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എം.ജി. സജീഷ് കുമാർ, ശാഖ സെക്രട്ടറി ടി.ജെ. ജയചന്ദ്രൻ, വനിതാസംഘം യൂണിയൻ സെക്രട്ടറി കൃഷ്ണമ്മ പ്രകാശൻ, പി.ജെ. അൻഷാദ്, സുമ സുരേഷ്, പുണ്യാമോഹൻ എന്നിവർ പ്രസംഗിച്ചു. മൂന്നാം ഉത്സവദിനമായ ഇന്ന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് വിശേഷാൽ ഗുരുപൂജ, 9ന് പഞ്ചവിംശതികലശപൂജ, 10ന് അഷ്ടാഭിഷേകം, 11ന് കലശാഭിഷേകം, 12.40ന് ഉത്സവസദ്യ, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് പതിനാറിൽ ചിറയിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 8.45ന് കൊടിയിറക്ക്, മംഗളപൂജ തുടങ്ങിയ ചടങ്ങുകളും 9.30ന് ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.