പാലാ: മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലെ റോഡ് പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്കായി വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതിയിൽപ്പെടുത്തി 54 ലക്ഷം രൂപ സർക്കാർ അനുവദിച്ചതായി മാണി സി കാപ്പൻ എം.എൽ.എ അറിയിച്ചു. മീനച്ചിൽ പഞ്ചായത്തിലെ ചരള-വള്ളോകയം റോഡ് (4ലക്ഷം), മുളങ്ങാശ്ശേരി കോളനി റോഡ് (3 ലക്ഷം), കൊരട്ടി കോളനി റോഡ് (4 ലക്ഷം), കളിയാംമാക്കൽ മഴുവഞ്ചേരി പാറക്കടവ് റോഡ് (8 ലക്ഷം), ഇടമറ്റം രാജീവ് ഗാന്ധി കോളനി റോഡ് (3 ലക്ഷം), കളരിമാക്കൽ കോളനി റോഡ് (3ലക്ഷം) കൊഴുവനാൽ പഞ്ചായത്തിലെ പുറക്കുന്ന്-താഴത്തിട്ടയിൽ റോഡ് (3 ലക്ഷം), കൊഴുവനാൽ അറയ്ക്കൽ ഭാഗം റോഡ് (6 ലക്ഷം), മൂലേത്തുണ്ടി പാറേക്കാട് റോഡ് (6 ലക്ഷം), മുത്തോലി പഞ്ചായത്തിലെ കുരുവിനാൽ പരുമല റോഡ് (4 ലക്ഷം), പടിഞ്ഞാറ്റിൻകര-ഇഞ്ചവേലിൽ -നെല്ലിപ്പുഴ റോഡ് (5 ലക്ഷം), പുളിയ്ക്കൽപ്പാലം മുത്തോലി റോഡ് (5 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.