പാലാ: ആരോഗ്യ വകുപ്പും സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും പാലാ ബ്ലഡ് ഫോറവും കുറവിലങ്ങാട് ദേവമാതാ, ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകളും ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാന സന്ദേശ ടൂവീലർ റാലി ഇന്ന്‌ രാവിലെ 9.15ന് ദേവമാതാ കോളേജ് അങ്കണത്തിൽ നിന്നും ആരംഭിച്ച് ഉഴവൂർ-രാമപുരം-കൊല്ലപ്പള്ളി-ഈരാറ്റുപേട്ട-ഭരണങ്ങാനം-പൈക വഴി പാലായിൽ സമാപിക്കും മോൻസ് ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും വൈകുന്നേരം 3.30ന് ളാലം ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും.