കോട്ടയം: ഉത്രാടം തിരുനാൾ പമ്പാജലമേളയുടേയും കോട്ടയം നഗരസഭയുടേയും സഹകരണത്തോടെ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുനക്കര മൈതാനത്ത് തിരുവിതാംകൂർ കലോത്സവം നടക്കും. തിരുവിതാംകൂറിലെ ജില്ലകളിൽ നിന്ന് സംസ്ഥാന കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളുകൾക്ക് കെ.എം. മാണി സ്മാരക എവറോളിംഗ് ട്രോഫി നൽകും. വൈകിട്ട് കലോത്സവവിജയകളുടെ കലാസന്ധ്യയും അരങ്ങേറും.

രാവിലെ 10ന് കാവ്യകേളി സംസ്ഥാന ജേതാവ് അനഘ എസ്. പണിക്കർ കലോത്സവം ഉദ്ഘാടനം ചെയ്യും. വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.പി.ആർ.സോന അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. സമ്മാനദാനം നിർവഹിക്കും. വിദ്യാർത്ഥികളുടെ കലാസന്ധ്യ കെ. സുരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എ മാരായ സി.എഫ്. തോമസ്, മോൻസ് ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.