acdnt

ചങ്ങനാശേരി : പ്ലൈവുഡുമായി വന്ന ലൈലാൻഡ് ലോറി ബ്രേക്ക് നഷ്ടപ്പെട്ട് മതിലിലിടിച്ച് നിറുത്തി. ഇന്നലെ വൈകിട്ട് 4.30ന് മാടപ്പള്ളി മോസ്‌കോയിലായിരുന്നു സംഭവം. മാടപ്പള്ളി ബ്ലോക്ക് റോഡിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് വന്ന ലോറി കുത്തനെയുള്ള ഇറക്കം ഇറങ്ങുമ്പോഴാണ് ബ്രേക്ക് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ സംയോചിത ഇടപെടൽ മൂലം തെങ്ങണായിൽ നിന്ന് തൃക്കൊടിത്താനത്തേക്കുള്ള തിരക്കേറിയ റോഡ് കുറുകെ കടന്ന് മതിലിലിടിപ്പിച്ച് ലോറി നിറുത്തുകയായിരുന്നു. ഇതിനാൽ വൻ അപകടമാണ് ഒഴിവായത്. സ്‌കൂൾ വിട്ട് ധാരാളം വാഹനങ്ങൾ പോകുന്ന സമയമായിരുന്നു. കൂടാതെ സമീപത്ത് 11 കെ.വി പോസ്റ്റുമുണ്ടായിരുന്നു. റോഡിനു മദ്ധ്യേ ലോറി കിടന്നത് ഏറെ നേരം ഗതാഗതക്കുരുക്കുമുണ്ടാക്കി. തൃക്കൊടിത്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.