coco

അടിമാലി: പലവിധ രോഗങ്ങളാൽ കൊക്കോ കൃഷി മുരടിപ്പിലേയ്ക്ക്, ഒപ്പം വിലത്തകർച്ചയും കർഷകർക്ക് വിനയാകുന്നു.
കുരുമുളകും കാപ്പിയുമടക്കമുള്ള കാർഷിക വിളകൾ നേരിടുന്ന സമാന പ്രതിസന്ധിയാണ് ഹൈറേഞ്ചിലെ കൊക്കോ കൃഷിയും അഭിമുഖീകരിക്കുന്നത്.കഴിഞ്ഞ കുറെ നാളുകളായി കൊക്കോ കൃഷി കർഷകർക്ക് ദുരിതത്തിന്റെ നാളുകളാണ്.. കാലാവസ്ഥ വ്യതിയാനത്തിനും രോഗ ബാധക്കുമൊപ്പം ഉണ്ടായിട്ടുള്ള വിലയിടിവാണ് കർഷകർക്ക് തിരിച്ചടിയായിട്ടുള്ളത്.പുതുതായി ഉണ്ടാകുന്ന കൊക്കോ കായ്കൾ പനിപ്പ് ബാധിച്ച് വ്യാപകമായി ഉണങ്ങി നശിക്കുകയാണ്.ഇതോടൊപ്പം തണ്ടിന് ഉണക്ക് ബാധിച്ച കൊക്കോ മരങ്ങളും നശിക്കുന്ന അവസ്ഥയുണ്ട്.കൊക്കോ പരിപ്പ് പച്ചക്ക് സംഭരിച്ചിരുന്ന സംവിധാനം നിലച്ചതും ഉണങ്ങിയ കൊക്കോ പരിപ്പിന് വിലയില്ലാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.കൊക്കോ കൃഷി ഫലപ്രദമായി മുമ്പോട്ട് കൊണ്ടു പോകാൻ സർക്കാർ സഹായം വേണമെന്നാണ് കർഷകരുടെ ആവശ്യം.കൊക്കോ പരിപ്പ് പച്ചക്ക് സംഭരിക്കുന്നതിനും ന്യായമായ വില ലഭ്യമാക്കുന്നതിനും നടപടി വേണം. ഒപ്പം കൊക്കോ മരങ്ങൾക്കുണ്ടായിട്ടുള്ള രോഗ ബാധയെ പ്രതിരോധിക്കാൻ കൃഷിവകുപ്പും ഇടപെടൽ നടത്തണമെന്ന് ആവശ്യം കർഷകർ മുമ്പോട്ട് വയ്ക്കുന്നു.