കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അംഗീകാരമില്ലാത്ത യോഗ്യതാ സർട്ടിഫിക്കറ്റ് കാട്ടി നിയമനം നേടിയ ലാബ് ടെക്നീഷ്യനെ പിരിച്ചുവിട്ടു. താത്ക്കാലികാടിസ്ഥാനത്തിൽ ബയോകെമിസ്ട്രി സെന്ററിൽ ലാബ് ടെക്നീഷ്യൻ (ഗ്രേഡ് രണ്ട്) ആയി
ജോലി ചെയ്തിരുന്ന ഒളശ സ്വദേശിനി വി.എസ് സജിതാമോളെയാണ് ഡി.എം.എൽ.ടി വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ഹരികുമാർ പിരിച്ചുവിട്ടത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാത്ത സ്ഥാപനത്തിലാണ് ഇവർ പഠിച്ചതെന്നും ജോലിയിൽ പ്രവേശിക്കാൻ വേണ്ട പാരാമെഡിക്കൽ കൗൺസിലിന്റെ യോഗ്യതാ സർട്ടിഫിക്കറ്റ് ഇവർക്ക് ഇല്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.