മുണ്ടക്കയം: മൈക്രോഫിനാൻസ് തട്ടിപ്പ് നടത്തിയ മാവേലിക്കര മുൻ യൂണിയൻ പ്രസിഡന്റ് സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയൻ ശാഖാ സെക്രട്ടറിമാരുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ചുള്ള പ്രമേയം യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി അവതരിപ്പിച്ചു. പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി. ഏകാത്മകം സമ്മാനകൂപ്പൺ നറുക്കെടുപ്പ് യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. പി. ജീരാജ് ആമുഖ പ്രഭാഷണം നടത്തി.. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. പി. അനിയൻ, ഷാജി ഷാസ്, യൂണിയൻ കൗൺസിലർമാരായ സി. എൻ. മോഹനൻ, രാജേഷ് ചിറക്കടവ്, യുണിയൻ വനിതാസംഘം സെക്രട്ടറി സിന്ധു മുരളീധരൻ, വൈസ് പ്രസിഡന്റ് പത്മിനി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.