വൈക്കം: പള്ളിപ്രത്തുശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ 2018-19 വർഷത്തെ ലാഭവിഹിത വിതരണം ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ ആന്റണി ഉദ്ഘാടനം ചെയ്തു. ആറായിരത്തോളം അംഗങ്ങൾക്ക് 30 ലക്ഷം രൂപയാണ് ലാഭവിഹിതം വിതരണം ചെയ്തത്. ബോർഡ് മെമ്പർമാരായ സ്‌കറിയ ആന്റണി, റെജിമോൻ, ശിവദാസൻ, ജോജോ വർഗ്ഗീസ്, സെക്രട്ടറി എൻ. കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.