mvi-kerala

കോട്ടയം: ദേശീയറോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും കോട്ടയം ഐ.ഐ.ഇ.എം.എസും ചേർന്ന് പ്രഥമ ശുശ്രൂഷയെപ്പറ്റിയും അപകടനിവാരണത്തെപ്പറ്റിയും നടത്തിയ ശില്പശാല ആർ.ടി.ഒ വി.എം. ചാക്കോ ഉദ്ഘാടനം ചെയ്തു. ജോ ആർ.ടി.ഒ റോയ് തോമസ്, രാജശേഖരൻ ഐ.ഐ.ഇ.എം.എസ്, എം.വി.ഐ പി ഇ ഷാജി, ആലീസ് ഐ.ഐ.ഇ.എം.എസ് എന്നിവർ പ്രസംഗിച്ചു. അപകടം സംഭവിച്ചുകഴിഞ്ഞാൽ ഉടൻ നടത്തേണ്ടുന്ന രക്ഷാപ്രവർത്തനങ്ങൾ എന്താണ് എന്ന് ഡ്രൈവർമാർക്ക് ഡമ്മികൾ ഉപയോഗിച്ച് സ്വയം പരിശീലിക്കുന്നതിനും അവസരം നൽകി.