waste-plant


അടിമാലി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കംഫോർട്ട് സ്റ്റേഷനോട് ചേർന്ന് സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. പ്രൈവറ്റ് സ്റ്റാൻഡിലെ കംഫോർട്ട് സ്റ്റേഷനിൽ നിന്നും പുറം തള്ളുന്ന കക്കൂസ് മാലിന്യങ്ങൾ സമീപത്തുകൂടിയുള്ള ഓടയിലേയ്ക്ക് ഒഴുകി പരിസരമാകെ അസഹനീയമായ ദുർഗന്ധം മൂലം യാത്രക്കാരും വ്യാപരികളും ബുദ്ധിമുട്ടുകയായിരുന്നു.ഇതിന് ശാശ്വതമായ ഒരു പരിഹാരമാണ് 10 കെ.എൽ.ഡി.സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്.കേരള ശുചിത്വ മിഷന്റെ സഹകരണത്തോടെ 19 ലക്ഷം രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്.
പ്ലാന്റിന്റെ പ്രവർത്തനഫലമായി കക്കൂസ് മാലിന്യം പൂർണ്ണമായും ജലമാക്കി മാറ്റി പുറം തള്ളുന്നതാണ് ഇതിന്റെ പ്രവർത്തന രീതി. കക്കൂസ് മാലിന്യങ്ങൾ ടാങ്കിൽ ശേഖരിച്ച് ട്രീറ്റ്‌മെന്റ് പ്ലാന്റിലെയത്ക്ക് കടത്തി വിടുന്നു .കക്കുസ് മാലിന്യങ്ങൾ കരിച്ചു കളയുന്നു. തുടർന്ന് കെമിക്കൽ പ്ലാന്റിലൂടെ കടത്തിവിട്ട് ശുദ്ധ ജലമാക്കി പുറത്തേക്ക് ഒഴുക്കി കളയുന്നു.തൻമൂലം കക്കൂസ് മാലിന്യം പൂർണ്ണമായി സംസ്ക്കരിക്കാനാകും.
പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റും ഈ രീതിയിലുള്ള സെപ്‌റ്റേജ് പ്ലാന്റുകൾ സ്ഥാപിച്ചിട്ടുള്ളത്.സംസ്ഥാനത്തെ മാതൃക ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് സെപ്‌റ്റേജ് പ്ലാന്റ് സ്ഥാപിക്കുന്നത്.