sndp

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യൂണിയൻ കെ ആർ നാരായണൻ സ്മാരക ആസ്ഥാന മന്ദിര ഉദ്ഘാടന സമ്മേളനം വിജയിപ്പിക്കുന്നതിനായി നടത്തിയ ശ്രീനാരായണ വനിതാ സംഗമ സമ്മേളനം യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. വനിതാ സംഘം പ്രസിഡന്റ് പദ്മിനി തങ്കൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ഈ. ഡി. പ്രകാശൻമുഖ്യ പ്രസംഗം നടത്തി.കേന്ദ്ര വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടക്കുന്ന ഏകാല്മകം മെഗാ ഇവന്റ് വിജയിപ്പിക്കുന്നതിനും യൂണിയനിൽ നിന്നും 100അംഗങ്ങളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു. ഓഫീസ് ആസ്ഥാനംമന്ദിരം ഉദ് ഘാടനം ചെയ്യുന്നതിനായി വടകരയിൽ എത്തുന്ന യോഗം ജനറൽ സെക്രട്ടറിക്കു ഉജ്വല സ്വീകരണം നൽകുന്നതിനും തീരുമാനിച്ചു. സെക്രട്ടറി സുലഭ സജീവ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ മഞ്ജുസജി, ധന്യ പുരുഷോത്തമൻ, സുനിത അജിത്, അല്ലി വാസു, വി ആർ. ശ്രീകല, കുമാരി മോഹൻ, അമ്പിളി സനീഷ്, പ്രമീള പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.