എലിക്കുളം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ലൈഫ് മിഷൻ പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ പഞ്ചായത്തിനുള്ള അവാർഡ് എലിക്കുളം ഗ്രാമപഞ്ചായത്തിന്. 42 വീടുകളാണ് ലൈഫ് മിഷൻ പദ്ധതി പ്രകാരം എലിക്കുളം ഗ്രാമപഞ്ചായത്തിന് ലഭ്യമായത്. 32 എണ്ണം പൂർത്തിയാവുകയും പത്തെണ്ണത്തിന്റെ നിർമ്മാണം നടന്നു വരികയുമാണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലദേവിക്ക് അവാർഡു സമ്മാനിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, മെമ്പർ ടോമി കപ്പിലുമാക്കൽ, പഞ്ചായത്ത് സെക്രട്ടറി പി.റ്റി.ജോസഫ് മുതലായവർ ചടങ്ങിൽ പങ്കെടുത്തു.

ചിത്രവിവരണംപാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ലൈഫ് മിഷൻ പദ്ധതി മികവോടെ നടപ്പാക്കിയ പഞ്ചായത്തിനുള്ള പുരസ്‌കാരവുമായി പ്രസിഡന്റ് എം.പി.സുമംഗലാദേവി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, മെമ്പർ ടോമി കപ്പിലുമാക്കൽ, സെക്രട്ടറി പി.റ്റി.ജോസഫ് എന്നിവർക്കൊപ്പം.