പാലാ: പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവ ഭാഗമായി ഇന്നലെ രാത്രി നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തി നിർഭരമായി. കോതകുളങ്ങര ഭഗവതീ ക്ഷേത്രസന്നിധി, വൈദ്യശാല - വെള്ളക്കല്ല് ജംഗ്ഷനുകൾ, അന്ത്യാളം മേനാച്ചേരി എന്നിവിടങ്ങളിൽ നിന്നും ആറരയോടെ പുറപ്പെട്ട ഘോഷയാത്രകൾ ശ്രീധർമ്മ ശാസ്താ ക്ഷേത്ര സന്നിധിയിൽ സംഗമിച്ചു. തുടർന്ന് ദീപാരാധന, ഭജന, തിരുവാതിര കളി, പള്ളിവേട്ട എഴുന്നള്ളത്ത് , കളം എഴുത്തുപാട്ട് എന്നിവ നടന്നു. ഇന്ന് രാവിലെ 7-ന് ആറാട്ടും ഉച്ചയ്ക്ക് ആറാട്ട് സദ്യയും നടക്കും. രാത്രി 7.30 ന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേള.