ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം വാഴപ്പള്ളി പടിഞ്ഞാറ് ഗുരുകുലം ശാഖയിൽ 32-ാമത് വാർഷിക സമ്മേളനവും നാലാമത് പുനപ്രതിഷ്ഠാ മഹോത്സവും ഇന്ന് ആരംഭിക്കും. 18ന് സമാപിക്കും. ഇന്ന് രാവിലെ 5.30ന് നടതുറക്കൽ, ഉഷപൂജ. 6ന് മഹാഗണപതിഹോമം, 8.30ന് കുമരകം എം.എൻ ഗോപാലൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ്. തുടർന്ന്, പഞ്ചവിംശകലശപൂജ, കലശാഭിഷേകം. 10.30ന് ഉച്ചപൂജ, 11ന് പ്രഭാഷണം, 1ന് കൊടിയേറ്റുസദ്യ, വൈകിട്ട് 5ന് നടതുറക്കൽ, 6.15ന് ദീപാരാധന, 6.30ന് ഭരതനാട്യം, 7ന് പ്രതിഷ്ഠാവാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. യോഗം ഡയറക്ടർ ബോർഡ് മെമ്പർ സജീവ് പൂവത്ത് സംഘടനാസന്ദേശം നല്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ എൻഡോവ്‌മെന്റ് വിതരണം നടത്തും. ക്ഷേത്രം സ്ഥപതി ഓമനക്കുട്ടൻ പുത്തൻകാവ്, വനിതാസംഘം താലൂക്ക് യൂണിയൻ സെക്രട്ടറി എം.എസ്. രാജമ്മ, യൂണിയൻ കമ്മിറ്റി കെ. പ്രസാദ്, ശാഖാ വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ്, ശാഖാ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ശ്രീജിൻ, കുടുംബയൂണിറ്റ് കൺവീനർമാരായ രാധാ മോഹൻ, ബീന പ്രദീപ്, ബാലജനയോഗം പ്രസിഡന്റ് ശ്രീലക്ഷമി, കുമാരിസംഘം പ്രസിഡന്റ് നന്ദന അനിൽകുമാർ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ആർ.മനോജ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് വി.ആർ രമേഷ് നന്ദിയും പറയും. 8ന് ഭജൻസ്..

നാളെ രാവിലെ 5.30ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം, 8ന് ഗുരുദേവകീർത്തനാലാപം, 9ന് ശ്രീനാരായണ ധർമ്മയജ്ഞം, സമൂഹശാന്തിഹവനയജ്ഞം മുഖ്യആചാര്യൻ ബ്രഹ്മചാരി പ്രദീപ് ശാന്തികൾ, 11ന് പ്രഭാഷണം, 1ന് പ്രസാദമൂട്ട്, 2ന് പ്രഭാഷണം, 4 മുതൽ മഹാസർവൈശ്യര്യപൂജ, വൈകിട്ട് 6.15ന് ദീപാരാധന, 6.30ന് ഡാൻസ്, 7ന് മിമിക്രി മഹാമേള, 9ന് നൃത്തനാടകം.

18ന് രാവിലെ 5.30ന് നടതുറക്കൽ, 6ന് മഹാഗണപതിഹോമം, 7മുതൽ ഗുരുദേവകൃതികളുടെ പാരായണം, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കൽ, താലപ്പൊലിഘോഷയാത്ര, 8ന് ദീപാരാധന, 8.30ന് കൊടിയിറക്ക്, 9.30ന് നാടകം.