പായിപ്പാട്: ബൈക്കപകടത്തിൽ പരിക്കേറ്റ് ഒന്നരവർഷമായി കിടപ്പിലായിരുന്ന വീട്ടമ്മ മരിച്ചു. പായിപ്പാട് പാലപ്പറമ്പിൽ വടക്കേപ്പുറത്ത് വേലുച്ചാമിയുടെ ഭാര്യ വി.എൻ. ലക്ഷ്മിക്കുട്ടി (52) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ കാന്റീൻ ജീവനക്കാരിയായിരുന്നു . 2018 ജൂൺ 21ന് പായിപ്പാട് റെയിൽവേ ക്രോസിനു സമീപമാണ് അപകടം സംഭവിച്ചത്. ഗട്ടറിൽ ചാടി നിയന്ത്രണം വിട്ട ബൈക്കിന്റെ പിന്നിലിരുന്ന ലക്ഷ്മിക്കുട്ടി തെറിച്ചുവീഴുകയായിരുന്നു. തലയ്‌ക്കേറ്റ ആഘാതത്തിൽ അബോധവസ്ഥയിലായി. ഏറെക്കാലം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ : ശാലിനി, ശരത്. മരുമകൻ: അനീഷ്.