ഈരാറ്റുപേട്ട: യുവതലമുറയുടെ നൂതനാശയങ്ങളും കർമശേഷിയും പ്രയോജനപ്പെടുത്താൻ ഈരാറ്റുപേട്ട നഗരസഭ ' ബ്രില്യൻറ് ആർമി" രൂപീകരിക്കാൻ തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ വി.എം. സിറാജ് അറിയിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച നൂതനാശയങ്ങളും സേവന സന്നദ്ധതയുമുള്ള കോളജ് വിദ്യാർത്ഥികളെയും യുവാക്കളെയും ഇതിൽ അംഗങ്ങളാക്കും. വികസന പ്രശ്നങ്ങളിൽ നഗരസഭയെ സഹായിക്കാൻ ഉപദേശക സമിതിയും രൂപീകരിക്കും. നഗരസഭയുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും തയാറാക്കും.