palam-jpg

വൈക്കം :കണിയാം തോടിനു കുറുകെയുള്ള ശ്രീ നാരായണപുരത്തെ പാലത്തിന്റെ പണി പൂർത്തിയാക്കണം എന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയേയും ഉദയനാപുരം പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ശ്രീനാരായണപുരം മംഗലം റോഡിലെ കലുങ്കിന്റെ അപ്രോച്ച് റോഡുകളുടെ പണി പൂർത്തിയാക്കി ജനങ്ങൾക്കു തുറന്നുകൊടുക്കാത്തതു കൊണ്ട് നിരവധി യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. ദിവസേന ഒട്ടനവധി സൈക്കിൾ, ബൈക്ക് യാത്രക്കാരും തെന്നി വീഴുന്നു. എട്ടു മാസമായി പാലം പണി പൂർത്തിയാക്കിയിട്ട് എന്നാൽ കണിയാം തോടിന്റെ ഇരുകരകളിലുമുള്ള കനാൽ റോഡുകളിലേക്ക് ഇറങ്ങണമെങ്കിൽ ഇപ്പോൾ ജനങ്ങൾ വളരെ വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ്. എം എൽ എ പാലത്തിനായി 25 ലക്ഷം രൂപ അനുവദിച്ചാണ് പാലത്തിന്റെ പണി ആരംഭിച്ചത്. പൂർത്തിയാകാത്ത കലുങ്കിന്റെ ബില്ലും മാറി കോൺട്രാക്ടർ സ്ഥലം വിട്ടതോടെ നാലു സ്‌കൂളുകളിലെ കുട്ടികളും, വഴിയാത്രക്കാരും, സൈക്കിൾ യാത്രക്കാരും, ബൈക്കുയാത്രക്കാരും ദുരിതത്തിലായി.

പണി പൂർത്തിയാക്കണം


നാലു ഭാഗത്തേക്കുള്ള കനാൽ റോഡുകളും, പ്രധാന അപ്രോച്ച് റോഡും പണി പൂർത്തിയാക്കണമെന്ന് ഉദയനാപുരം മണ്ഡലത്തിലെ കോൺഗ്രസ് 15ാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.