വൈക്കം : പഴുതുവള്ളിൽ ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രത്യേക ആചാരനുഷ്ഠാനമാണ് തിരിപിടുത്തം. വ്രതശുദ്ധിയോടെ എത്തിയ ഭക്തർ ദീപാരാധനയുടെ സമയത്ത് ദേവീ സ്തുതികൾ ചൊല്ലി തിരിതെളിയിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണം വച്ചു. ക്ഷേത്രം തന്ത്റി എരമല്ലൂർ ഉഷേന്ദ്രൻ, മേൽശാന്തി ശരത്, പ്രശാന്ത് ശാന്തി, ഉണ്ണി ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ചടങ്ങിന്റെ ദീപപ്രകാശനം നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ. പി. സാബു കുളത്തുങ്കൽ, സുന്ദരേശൻ കോലത്ത്, ലത സി. കുറുവേലിത്തറ, ഡി. ബിനോയ്, ടി. കെ. അനിയപ്പൻ, മനോജ് ചെറുകേലിൽ, ശ്രീനിവാസൻ കോടപ്പള്ളിൽ, മനു ചെറുകേലി, രാജേന്ദ്രൻ തമ്പുരാൻകുറുവേലിൽ എന്നിവർ നേതൃത്വം നൽകി.