അടിമാലി. പ്ലാസ്റ്റിക് നിരോധനത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും ഫലപ്രദമായ ബദൽ സംവിധാനം ഉണ്ടാകുന്നതുവരെയും നിലവിൽ വ്യാപരികളുടെ കൈയ്യിൽ ഉള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിനുള്ള സാവകാശവും ലഭിക്കണമെന്ന് അടിമാലി മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.ന് . അതുവരെ ശിക്ഷണ നടപടികളിൽ നിന്ന് വ്യാപാരികളെ ഒഴിവാക്കണം. ഉത്പാദന ആരംഭത്തിൽ തന്നെ പ്ലാസ്റ്റിക് നിരോധിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും അടിമാലി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.എം. ബേബി പറഞ്ഞു