പാലാ: താമരക്കാട് ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികമഹോത്സവത്തിന് തുടക്കമായി. ക്ഷേത്രം തന്ത്രി പി.യു ശങ്കരൻ തന്ത്രി , ചെല്ലപ്പൻ ശാന്തി, രാജേഷ് ശാന്തി എന്നിവർ ക്ഷേത്രം ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇന്ന് രാവിലെ 7 30ന് വിശേഷാൽ ഗുരുപൂജ, 9.30 ന് സർവൈശ്വര്യപൂജ, അന്നദാനം, വൈകിട്ട് ദീപാരാധന, സമൂഹ പ്രാർത്ഥന, 8.30 ന് കലാസന്ധ്യ. നാളെ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, കലശപൂജകൾ, അന്നദാനം, ഉച്ചകഴിഞ്ഞ് കാവടി രഥഘോഷയാത്ര, വൈകിട്ട് 8.30ന് മഴവിൽ വിസ്മയ ഹാസ്യ പരിപാടി എന്നിവയാണ് പ്രധാന പരിപാടികൾ. ശാഖ പ്രസിഡന്റ് കെ.എൻ.രാജു.സെക്രട്ടറി ലൈസ മോഹനൻ, ബിൻ ഷിമംഗലത്ത്, എ.ജി. പുരുഷോത്തമൻ , എൻ.ആർ.ശശി, സജി പി.എസ്, വിനോദ് പി.ആർ എന്നിവർ നേതൃത്വം നൽകും.