പാലാ: അര നൂറ്റാണ്ടു മുമ്പ് പാലാ സെന്റ് ജോസഫ്‌സ് കോളജിൽ മലയാളം വിദ്വാൻ പരീക്ഷയ്ക്ക് ഒരുമിച്ചു പഠിച്ച വിദ്യാർത്ഥികളുടെ മൂന്നാമത് സംഗമം നാളെ രാവിലെ 10ന് പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കോർഡിനേറ്റർ ആർ. കെ. വള്ളിച്ചിറ അറിയിച്ചു. പ്രസിഡന്റ് ടി.പി. ജോസഫ് അദ്ധ്യക്ഷത വഹിക്കും. എം.കെ. സുകുമാരൻ, സരസ്വതിയമ്മ നീലേശ്വരം, ആർ.കെ. വള്ളിച്ചിറ എന്നിവർ സംസാരിക്കും. ഉച്ചഭക്ഷണത്തിനും ഗ്രൂപ്പ് ഫോട്ടോയ്ക്കും ശേഷം യോഗം സമാപിക്കും.