mg-university
MG university

പുതുക്കിയ പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷൽ എജ്യൂക്കേഷൻ (ലേണിംഗ് ഡിസെബിലിറ്റി/ഇന്റലക്ച്വൽ ഡിസെബിലിറ്റി 2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ 20ന് നടക്കും. ബി.കോം. (മോഡൽ 1 പാർട്ട് 3 മെയിൻ) ആനുവൽ സ്‌കീം സ്‌പെഷൽ മേഴ്‌സി ചാൻസ് (അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ് 2018 റഗുലർ/പ്രൈവറ്റ്) പരീക്ഷകൾ 22ന് നടക്കും. ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി (2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി അഫിലിയേറ്റഡ് കോളേജുകൾ, ഡിപ്പാർട്ട്‌മെന്റ്), 2016 അഡ്മിഷൻ സപ്ലിമെന്ററി (ഡിപ്പാർട്ട്‌മെന്റ് മാത്രം) പരീക്ഷകൾ 27നും നടക്കും.

പരീക്ഷ തീയതി

ഒന്നാം വർഷ എം.എസ്‌സി മെഡിക്കൽ അനാട്ടമി (2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ 31 മുതൽ ആരംഭിക്കും. പിഴയില്ലാതെ 18 വരെയും 525 രൂപ പിഴയോടെ 20 വരെയും 1050 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.ബി.സി.എസ്., 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്, സി.ബി.സി.എസ്.എസ്., 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 21 ന് ആരംഭിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ. എൽ എൽ.ബി. (ഓണേഴ്‌സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

പി.എച്ച്.ഡി കോഴ്‌സ് വർക്ക് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം വർഷ ബാച്ചിലർ ഒഫ് ഫാർമസി (പഴയ സ്‌കീം 2016ന് മുമ്പുള്ള അഡ്മിഷൻ, പുതിയ സ്‌കീം 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.