പാലാ: ഐ.എൻ.റ്റി.യു.സി ജില്ലാ സമ്മേളനത്തിൽ പാലാ നിയോജകമണ്ഡലത്തിൽ നിന്നും 600 പേരെ പങ്കെടുപ്പിക്കാൻ നിയോജകമണ്ഡലം കൺവൻഷൻ തീരുമാനിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കൺവൻഷൻ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി ജോയി സ്‌കറിയ, സന്തോഷ് മണർകാട്, സെബാസ്റ്റ്യൻ പാറക്കൽ, തോമസ് അന്ത്യാളത്ത്, ജേക്കബ് കുന്നപ്പള്ളി, ഷാജി വാക്കപ്പുലം, ഹരിദാസ് അടമത്തറ, ഷാജി ആന്റണി, പി.എസ്. രാജപ്പൻ, ഉണ്ണി കുളപ്പുറത്ത്, സാബു ഔസേപ്പറമ്പിൽ, ഉണ്ണി തലപ്പുലം, ബെന്നി മറ്റം, ജോജോ ചീരാംകുഴി, തോമസുകുട്ടി നെച്ചിക്കാട്ട്, മനോജ് വള്ളിച്ചിറ, ശശി വള്ളിച്ചിറ, റെജി തലക്കുളം, പരമേശ്വരൻ പുത്തൂർ, റോയി വല്ലയിൽ എന്നിവർ പ്രസംഗിച്ചു.