vak

വാകത്താനം: ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞാലിയാകുഴി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിൽ നവീകരിച്ച ആയുർവേദ ആശുപത്രിയും മിനി ഹാളും പഞ്ചായത്ത് പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസിയമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ഷീലാ ബേബിച്ചൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈമൺ, പഞ്ചായത്തംഗങ്ങളായ ജി.ശ്രീകുമാർ, ബേബിമോൾ എം.വർക്കി, അരുണിമ പ്രദീപ്, വി.ജയമോൾ, മെഡിക്കൽ ഓഫിസർ ഡോ.അജിത്‌മോഹൻ, സെക്രട്ടറി പി.പി സാബു, ആശുപത്രി വികസന സമിതി അംഗം എം.ജെ ജോൺ, വികസന സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ സിബി എബ്രഹാം, ആയുർവേദ ഡോക്‌ടർ അനി വി.പ്രകാശം എന്നിവർ പ്രസംഗിച്ചു.