അടിമാലി: കോനാട്ട് പപ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന പ്രീത് ഭാസ്‌കര്‍ എഴുതിയ കഥ പറയുന്ന കളി വീടുകള്‍ എന്ന ലേഖന സമാഹാരത്തിന്റെ പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2ന് അടിമാലി നാഷണല്‍ ലൈബ്രറി ഹാളില്‍ നടക്കും. പുസ്തക പ്രകാശനം ജോസ് ആന്റണി നിര്‍വ്വഹിക്കും. പി.കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തന മികവിന് നാഷണല്‍ ലൈബ്രറി പ്രസിഡന്റ് കെ.കെ.സുകുമരനെ ആദരിക്കും. എ.കെ പ്രഭാകരന്‍ ,ജോസ് കോനാട്ട്,സി.എസ് റജി കുമാര്‍ ,പി.എം.ബേബി, എന്‍.വിജയമോഹനന്‍ ,ശിവരാമന്‍ പണിക്കന്‍കുടി, പി.വൈ ജോണ്‍, കെ.കെ രാജും, അബ്ദുള്‍ അസീസ്, ടി.പി.അനില്‍കുമാര്‍ ,ഡോ.രാജഗോപാല്‍ ,സോഫി തോമസ്, ജോര്‍ജ്ജ് ജോസഫ്, സത്യന്‍ കോനാട്ട് എന്നിവര്‍ പങ്കെടുക്കും