അടിമാലി.ബസ് കാത്തുനിന്ന യാത്രികനെ നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ച് സാരമായ പരുക്ക്. ഇഞ്ചപ്പതാൽ പുത്തൻപുരയ്ക്കൽ ശിവദാസി(53) നാണ് പരിക്കേറ്റത്.കല്ലാർകുട്ടി കമ്പിളിക്കണ്ടം റോഡിൽ എസ്.എൻ.ഡി.പി. ശാഖ ഓഫീസിന് സമീപം ഇന്നലെ 2.30 നാണ് അപകടം. അടിമാലിക്ക് വരുന്നതിനായി സ്വകാര്യ ബസ്റ്റിന് കൈകാണിച്ചതോടെ ബസ് അല്പം മുൻപോട്ട് മാറ്റി നിർത്തി. ബസിൽ കയറുന്നതിനായി മുൻപോട്ട് നീങ്ങിയ ശിവദാസിനെ പുറകിൽ നിന്ന് നിയന്ത്രണം വിട്ട് വന്ന ലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.എന്നാൽ അപകടം നടന്ന വിവരം ലോറി ഡ്രൈവർ അറിഞ്ഞില്ല. ബസിലുള്ളവർ ബഹളം വെച്ച് ലോറി പിന്നോട്ട് എടുത്താണ് ലോറിക്ക് അടിയിൽപ്പെട്ട ശിവദാസനെ പുറത്തെടുത്തത്.തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശിവദാസിന്റെ വലതുകാൽ മുട്ടിന് കീഴ്‌പോട്ട് മുറിച്ച് മാറ്റി. വിദഗ്ധ ചികത്സയ്ക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവർ മുട്ടം പുത്തൻപുരയ്ക്കൽ രാഹുലിനെ നെ നാട്ടുകാർ തടഞ്ഞുവെച്ച് വെള്ളത്തൂവൽ പൊലീസിനു കൈമാറി.