കുമ്മണ്ണൂർ: എസ്.എൻ.ഡി.പി.യോഗം കുമ്മണ്ണൂർ ശാഖ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ വാർഷിക ഉത്സവം നാളെ നടക്കും. രാവിലെ ഒൻപതിന് ടി.കെ. വാസു പതാക ഉയർത്തും.
ഉച്ചകഴിഞ്ഞ് 2.30ന് ബിജു പുളിക്കലേടത്തിന്റെ പ്രഭാഷണം, വൈകിട്ട് 4.30ന് നടക്കുന്ന സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. കെ.കെ ഗോപിനാഥൻ അദ്ധ്യക്ഷത വഹിക്കും.മോൻസ് ജോസഫ് എം.എൽ.എ എൻഡോവ്‌മെന്റ് വിതരണം ചെയ്യും. സതീഷ് മണി മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ മുതിർന്ന മുൻ ശാഖാ ഭാരവാഹികളെ ആദരിക്കും. സി.പി. ജയൻ സ്വാഗതവും ബീനാ നാരായണൻ നന്ദിയും പറയും. 6ന് ദീപാരാധനയും പ്രസാദ വിതരണവും.