വൈക്കം: പുഴവായി കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം നാളെ കൊടയേറും. വൈകിട്ട് 7.30 നും 8.30 നും ഇടയിൽ തന്ത്രി മോനാട്ട് മന കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറ്റ്.
രാവിലെ 10ന് കളഭാഭിഷേകം, 19 ന് വൈകിട്ട് 7ന് ഭജന, 20 ന് വൈകിട്ട് 6.30ന് തിരുവാതിര കളി, 21 ന് വൈകിട്ട് 6.30ന് ഭജന, 22 ന് രാവിലെ 10.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് തിരുവാതിര കളി 23 ന് വൈകിട്ട് 6.30ന് വാദ്യ ലയം 24 ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി. 6.30ന് ഗ്രൂപ്പ് ഡാൻസ്. സമാപന ദിനമായ 25 ന് രാവിലെ 8ന് ഉപദേവതമാർക്ക് കലശാഭിഷേകം, 11.30 ന് തിരുവോണ സദ്യ, വൈകിട്ട് 5ന് ആറാട്ടെഴുന്നള്ളിപ്പ്, 8 ന് ആറാട്ട് വരവ്, വിളക്ക്, വലിയ കാണിക്ക.