kob-gopinthannair70

തൂക്കുപാലം: കുരുവിക്കാനത്ത് പൂങ്കോട്ടയിൽ ഗോപിനാഥൻ നായരെ (70) വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ്, രാവിലെ കുലിപ്പണിക്കുപോയ മകൻ തിരികെ വീട്ടിലെത്തിയപ്പോൾ പിതാവ് കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്. കമ്പംമെട്ടു പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽകോളേജിൽ പോസ്റ്റ്‌മോർട്ടം നടത്താനായി കൊണ്ടുപോയി. ഭാര്യ: പരേതയായ ലീലാമണി. മക്കൾ: സുരേഷ്, അമ്പിളി, രതീഷ്.മരുമക്കൾ: മഞ്ചു, ഗിരീഷ്‌ (ടെക്‌നിക് ഹൈസ്‌ക്കൂൾ അടിമാലി), ശ്രീജ.