ആർപ്പൂക്കര വെസ്റ്റ്: എസ്.എൻ.ഡി.പി യോഗം ആർപ്പൂക്കര ശാഖയിൽ ഗുരുകുലം കുടുംബയൂണിറ്റിന്റെ 15-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. പി.ആർ. മോഹനൻ പാലക്കാലിച്ചിറയുടെ വസതിയിൽ വെച്ച് നടന്ന യോഗം ശാഖ പ്രസിഡന്റ്‌ മോഹൻ സി. ചതുരച്ചിറ യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി മെമ്പർ കെ.വി. വിനോദ് കളപ്പുരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീദേവ് കെ ദാസ് കരിപ്പുറം, ശാഖ വൈസ് പ്രസിഡന്റ്‌ മനോജ്‌ പുന്നക്കുഴം, വനിതാ സംഘം പ്രസിഡന്റ്‌ ഷൈബി സന്തോഷ്‌, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ അനന്തു തങ്കച്ചൻ എന്നിവർ സംസാരിച്ചു. മിനിജ രാജു വൈക്കം പ്രഭാഷണം നടത്തി. യൂണിറ്റ് കൺവീനർ വിലാസിനി തങ്കപ്പൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിറ്റിന്റെ കൺവീനറായി ശ്രീധരൻ കണിച്ചേരിയെയും ജോയിന്റ് കൺവീനറായി സലില ബൈജു കണിച്ചേരിയിലിനെയും കമ്മിറ്റി അംഗങ്ങളായി പി വി സോമൻ, ഗീതമ്മ മോഹനൻ, ഓമന പവിത്രൻ എന്നിവരെയും തിരഞ്ഞെടുത്തു.