അടിമാലി: ആയിരമേക്കർ റേഷൻ കട സിറ്റിയിൽ ഇന്നലെ ആരംഭിക്കുന്നതിന് എത്തിച്ച വീൽ പിടിപ്പിച്ച പെട്ടിക്കട സാമൂഹ്യ വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. അടിമാലി കുമളി ദേശിയ പാതയോരത്ത് നായിക്കുന്ന് സ്വദേശി ചെറുകരതാഴെ വിനോദ് കുമാർ പെട്ടി കട നടത്തുന്നതിന് ബുധനാഴ്ച തയ്യാറെടുപ്പ് നടത്തിയത്.പുലർച്ചെയാണ് പെട്ടിക്കട തീയിട്ട് നശിപ്പിച്ചത്.ഇതു സംബന്ധിച്ച് അടിമാലി പൊലീസിൽ പരാതി നൽകി