കോട്ടയം: നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നാലാം ഉത്സവ ദിവസമായ ഫെബ്രുവരി രണ്ടിന് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ തെക്കൻ മേഖലയുടെ നേതൃത്വത്തിലുള്ള ദേശതാലപ്പൊലി ഘോഷയാത്ര നടക്കും. തെക്കൻ മേഖലയിലെ പന്ത്രണ്ട് ശാഖകളുടെ നേതൃത്വത്തിൽ വൈകിട്ട് നാലിന് കോടിമത പള്ളിപ്പുറത്ത് കാവ് ദേവീ ക്ഷേത്രത്തിൽ നിന്നും നാഗമ്പടം ക്ഷേത്രത്തിലേയ്‌ക്കു ദേശതാലപ്പൊലി പുറപ്പെടും. വൈകിട്ട് 6.30 ന് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷം താലപ്പൊലി അഭിഷേകം നടത്തും. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ താലപ്പൊലി ഘോഷയാത്രയ്‌ക്ക് തുടക്കം കുറിക്കും. സുധീഷ് ബാബു പള്ളി ചെയർമാനായും, സജി കാവനാൽ മറിയപ്പള്ളി കൺവീനറായുമുള്ള 12 അംഗ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തെക്കൻ മേഖലാ ദേശ താലപ്പൊലി ഘോഷയാത്ര സംഘാടക സമിതി പ്രവർത്തിക്കുന്നത്.